
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. ഡൽഹി തിക്രി അതിർത്തിയിലെ കർഷക സമരവേദിയിലാണ് ജയ ഭഗവാൻ റാണ(42) വിഷം കഴിച്ച് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇതോടെ സമരവേദിയിൽ ജീവനൊടുക്കുന്ന കർഷകരുടെ എണ്ണം അഞ്ചായി.
കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന കുറിപ്പ് എഴുതിവച്ചിട്ടാണ് അദ്ദേഹം ജീവനൊടുക്കിയത്. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിന് എതിരായിട്ടും സര്‍ക്കാര്‍ പറയുന്നത് രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.
നിയമങ്ങൾ രണ്ടുവർഷം വരെ മരവിപ്പിക്കാം
കാർഷിക നിയമങ്ങൾ ഒന്നര മുതൽ രണ്ടുവർഷം വരെ മരവിപ്പിക്കാമെന്നും സംയുക്ത സമിതി രൂപവത്കരിച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്ര സർക്കാർ. കർഷകസമരം തീർക്കാൻ ബുധനാഴ്ച നടന്ന പത്താംവട്ട ചർച്ചയിലാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം സംയുക്ത കിസാൻ മോർച്ച നേതാക്കൾക്കുമുന്നിൽ ഈ നിർദേശം വെച്ചത്.
അഞ്ച് മണിക്കൂറിലേറെ നീണ്ട ചർച്ച പഴയപടി അനിശ്ചിതത്വത്തിലായപ്പോഴായിരുന്നു ഈ വാഗ്ദാനം. കൂടിയാലോചിച്ച ശേഷം തീരുമാനമറിയിക്കാമെന്ന് കർഷകനേതാക്കൾ പറഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സമരക്കാർക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഇടയ്ക്കുവെച്ച് കൃഷിമന്ത്രി ആവർത്തിച്ചു. ഖലിസ്താൻ ബന്ധവും മറ്റും ആരോപിച്ച് കർഷകനേതാക്കൾക്ക് എൻ.ഐ.എ. നോട്ടീസയയ്ക്കുന്ന നടപടി പരിശോധിക്കാമെന്നും കേന്ദ്രം ഉറപ്പ് നൽകി.
അതിനിടെ, സർക്കാരും കർഷകസംഘടനകളും ചർച്ച ചെയ്ത് സമരം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടു. ഏതുസമരവും ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. പരസ്പരം യോജിക്കാവുന്ന ഒരു മധ്യതലം കണ്ടെത്തി പരിഹാരത്തിനായി ഇരുപക്ഷവും ശ്രമിക്കണമെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി സുരേഷ് ജോഷി ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)