
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും.
80 വയസ്സിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും. ഇതിന്റെ കൃത്യമായ മാനദണ്ഡവും ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രഖ്യാപിക്കും. കൊവിഡ് രോഗികളുടെ തപാൽ വോട്ടിനായുള്ള പ്രത്യേക മാനദണ്ഡം സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം.
80 വയസ്സിനു മുകളിലുള്ളവർക്കും അംഗപരിമിതർക്കും എപ്പോഴാണ് തപാൽ വോട്ടിന് അപേക്ഷിക്കേണ്ടതടക്കമുള്ള കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മാനദണ്ഡം പ്രഖ്യാപിക്കും. അടുത്ത മാസം ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെത്തി രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. അടുത്ത മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും എന്നാണ് വിവരം. ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് തെരഞ്ഞടുപ്പ് നടക്കുമെന്നാണ് ലഭ്യമാവുന്ന വിവരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)