
ഫുട്ബോൾ ചരിത്രത്തിലെ ഗോൾ സ്കോറർമാരുടെ പട്ടികയിൽ പോർച്ചുഗീസിൻ്റെ യുവൻ്റസ് താരം ക്രിസ്ത്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത്. ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിൽ നാപ്പോളിക്കെതിരെയാണ് ക്രിസ്ത്യാനോ ചരിത്ര നേട്ടത്തിലേക്ക് ഗോളടിച്ചത്. നിലവിൽ 760 ഗോളുകളാണ് താരത്തിനുള്ളത്. 759 ഗോൾ സ്കോർ ചെയ്ത ചെക്ക് താരം ജോസഫ് ബികാനെയാണ് പോർച്ചുഗീസ് ഇതിഹാസം പിന്തള്ളിയത്.
മത്സരത്തിൻ്റെ 64-ാം മിനിറ്റിലാണ് ചരിത്രം പിറന്നത്. തങ്ങൾക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ക്രിസ്ത്യാനോ ഗോൾ നേടുകയായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് നാപ്പോളിയെ തോല്പിച്ച യുവൻ്റസ് കിരീടവും സ്വന്തമാക്കി.
നിലവിൽ ഫുട്ബോളിൽ സജീവമായ താരങ്ങളിൽ ക്രിസ്ത്യാനോയുടെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ഒരേയൊരു താരം ലയണൽ മെസിയാണ്. 719 ഗോളുകളാണ് ബാഴ്സലോണയുടെ അർജൻ്റൈൻ താരത്തിനുള്ളത്. ബ്രസീൽ ഇതിഹാസം പെലെ (757), മുൻ ബ്രസീൽ താരം റൊമാരിയോ (743) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)