
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഐഎൻടിയുസി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചർച്ചകൾ ആരംഭിച്ചതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻടിയുസി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിൽ സംഘടനയെ പരിഗണിക്കാത്തതിനെതിരെയാണ് വിമർശനം.
മത്സരിക്കാൻ ആളെ കിട്ടാതെ വരുന്ന സ്ഥലങ്ങളിൽ മറ്റു മാർഗമില്ലാത്തതുകൊണ്ട് മാത്രമാണ് തൊഴിലാളികളെ കോൺഗ്രസ് പരിഗണിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐഎൻടിയുസി-യുടെ ശക്തി കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടില്ലെന്നും കരുണാകരന് ശേഷം കോൺഗ്രസിൽ തൊഴിലാളികൾക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎൻറ്റിയുസിയ്ക്ക് ശക്തമായ അടിത്തറയുള്ള തൊഴിലാളി കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലുമുണ്ട്. ഇതു തിരിച്ചറിഞ്ഞാൽ കോൺഗ്രസിനും യുഡിഎഫിനും തന്നെയാണ് ഗുണമെന്നും അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)