
തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്തുകേസിലും ആരോപണവിധേയനായ പി.ശ്രീരാമകൃഷ്ണന് അധികാര സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം അവതരിപ്പിക്കുന്നത് എം.ഉമ്മറാണ്. പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമെന്ന സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു.
അസാധരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. സ്പീക്കര്‍സ്ഥാനത്ത് നിന്ന് പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കപ്പെടും. ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താകും അവതരണ അനുമതി തേടുക, സ്പീക്കർക്ക് ചര്‍ച്ചയുടെ സമയം തീരുമാനിക്കാം. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പി.ശ്രീരാമകൃഷ്ണന് ആരോപണ വിധേയനാണെന്നും അദ്ദേഹത്തിന് സ്പീക്കർസ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശം നഷ്ടപ്പെട്ടെന്നുമാണ് എം.ഉമ്മര്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ കാതല്‍.
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറെയും കേന്ദ്രഏജന്‍സി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആശങ്ക ഇല്ലെന്നുമാണ് സ്പീക്കർ പറയുന്നത്.
ഇതേ നിലപാട് തന്നെയാണ് പി.ശ്രീരാമകൃഷ്ണന് പ്രതിപക്ഷ പ്രമേയത്തോടും സ്വീകരിക്കുക. പ്രതിപക്ഷം പ്രമേയം കൊണ്ടു വന്ന് ചര്‍ച്ചയ്ക്കെടുത്ത ശേഷം സഭാ തലത്തില്‍ മറുപടി നല്‍കാനാണ് സ്പീക്കർ തീരുമാനിച്ചിട്ടുള്ളത്. പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. സ്പീക്കർ അംഗങ്ങളുടെ നിരയിലേക്ക് മാറിയിരിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)