
മുംബൈ: കൊവിഡ് വാക്സിന് നിര്‍മാണത്തിന് അനുമതി ലഭിച്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അദര്‍ പൂനെവാല വാക്സിന് കുത്തിവയ്പ്പുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍കൂര്‍ ജാമ്യമെടുത്തു. മഹാരാഷ്ട്ര കോടതിയില്‍ നിന്നാണ് ജാമ്യമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വാക്സിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടങ്ങള്‍ക്ക് 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ കോടതിയില്‍ ഒരാള്‍ ഹരജി നല്‍കിയതിനു പിന്നാലെയാണ് പൂനെവാലെ മുന്‍കൂര്‍ ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചതെന്ന് ജനതാകാ റിപോര്‍ട്ടര്‍ റിപോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളും ട്വിറ്ററില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
വാക്സിന് ഉപയോഗം വര്‍ധിക്കുന്നതിനനുസരിച്ച് രാജ്യത്ത് നിരവധി പേര് കേസുമായി മുന്നോട്ടുപോകാനിടയുണ്ടെന്നും അവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്കുകയാണെങ്കില് കമ്ബനി അടച്ചുപൂട്ടേണ്ടിവരുമെന്നും അദര്‍ പറഞ്ഞു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കാര്ണകി ഇന്ത്യ ഗ്ലോബല്‍ ടെക്നോളജി നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുത്ത് അദര്‍ പൂനെവാലെ അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസുകള് ഒഴിവാക്കുന്ന തരത്തില്‍ യു.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ രണ്ട് വാക്സിനുകള്‍ക്കാണ് അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്, കൊവാക്സിനും കൊവിഷീല്‍ഡും. ആസ്ട്രസെനെക്കയും ഓക്സ്ഫഡും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിച്ച കൊവാക്സിന് ഐസിഎംആറിന്റെ സഹായത്തോടെ ഭാരത് ബയോടെക്കാണ് പുറത്തിറക്കിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)