
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
എന്നാല്‍ സമരം അവസാനിപ്പിച്ചാല്‍ ഒരു വര്‍ഷത്തേക്ക് നിയമം നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ ഉപാധിവച്ചു. താങ്ങുവിലയുടെ കാര്യത്തിലും ചര്‍ച്ചയാകാമെന്നും നിര്‍ദേശിച്ചു. കര്‍ഷകര്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ അപ്പാടെ തള്ളിക്കളഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ യോഗത്തില്‍ ആവര്‍ത്തിച്ചു.
ഇത് പഴയ സ്ഥലം തന്നെയാണ്, പഴയ മന്ത്രിമാരും. ഇതിനര്‍ഥം വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്ന് തന്നെയാണ്- കര്‍ഷകര്‍ യോഗത്തില്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ലക്ഷ്യവയ്ക്കാനാണ് എന്‍ഐഎ ഉപയോഗിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ആരെങ്കിലും നിരപരാധിയാണെങ്കില്‍ കര്‍ഷകര്‍ക്ക് അതിന്റെ പട്ടിക നല്‍കാമെന്നും എന്‍ഐഎ അത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)