
വാഷിങ്ടന്‍: ചൈന പതിറ്റാണ്ടുകളായി വൈഗൂറുകള്ക്കും മറ്റ് വംശീയ, മതന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ നയം തുടരുകയാണെന്നും ഇത് വര്‍ധിച്ചുവരികയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്ലിംകളെ തടവിലാക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം എന്നിവയിലൂടെ ചൈന 'വംശഹത്യ'യും 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും' നടത്തിയതായും മൈക്ക് പോംപിയോ പ്രസ്താവിച്ചു.
വൈഗൂര്‍ മുസ്ലിംകളോട് വിവേചനം കാണിക്കുന്നതിനും അവരെ നിരീക്ഷിക്കുന്നതിനും ആസൂത്രിതമായ കാര്യങ്ങളാണ് ചൈന ചെയ്യുന്നത്. യാത്ര ചെയ്യുന്നതിനും സ്കൂളുകളില്‍ ചേരുന്നതിനുമുള്ള അവരുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും മറ്റ് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതായും യു.എസ് കുറ്റപ്പെടുത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)