
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ അദാനി ഗ്രൂപ്പമായി ഒപ്പുവെച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയവയുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍.
തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതോടെ നടത്തിപ്പ് ചുമതല, വികസനം, പ്രവര്‍ത്തനം തുടങ്ങിയവ കമ്ബനിയുടെ നേതൃത്വത്തിലാകും.
സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രത്തിന്റെ നീക്കം. അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിമാനത്താവളത്തിന്റെ കൈമാറ്റം.
AAI today signed 3 Concession Agreements with Adani Airports Ltd. for Operations, Management & Development of Jaipur, Guwahati & Thiruvananthapuram Airports through PPP mode. The agreements were signed in presence of Chairman, AAI & senior officials of AAI & Adani Enterprises Ltd pic.twitter.com/cwybVtJtvY
— Airports Authority of India (@AAI_Official) January 19, 2021
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)