
ന്യൂഡല്‍ഹി: കേരളത്തില്‍ ലക്ഷ്യമിട്ടതിലും 25 ശതമാനത്തില്‍ താഴെയാണ് കൊവിഡ് വാക്സിന് കുത്തിവെപ്പ് എടുത്തവരുടെ എണ്ണം എന്നതില്‍ കേന്ദ്രസര്‍ക്കാറിന് അതൃപ്തി. എന്നാല്‍ വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം.
കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്സിന് കുത്തിവെപ്പില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കുറവ് രേഖപ്പെപെടുത്തിയത്. ഈ രണ്ട് സംസ്ഥാനങ്ങളിലും 25 ശതമാനത്തില്‍ താഴെയാണ് വാക്സിന് കുത്തിവെപ്പ് നടക്കുന്നത്. പഞ്ചാബും ചത്തീസ്ഗഡുമാണ് കത്തിവെപ്പ് കുറഞ്ഞ മറ്റു സംസ്ഥാനങ്ങള്‍.
കേന്ദ്രസര്‍ക്കാര്‍ വാക്സിനേഷന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ചുള്ള അതൃപ്തി സംസ്ഥാനത്തെ അറിയിച്ചു. നാല് സംസ്ഥാനങ്ങളോടും വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം തുടങ്ങിയത്. രാജ്യത്തെ പ്രമുഖ ആശുപത്രിയായ ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 50 പേരില്‍ താഴെ മാത്രം പേരാണ് കഴിഞ്ഞ ദിവസം കുത്തിവെപ്പെടുത്തത്. ഒരു ദിവസം 100 പേരെങ്കിലും ഇവിടെ കുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട് എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)