
ഓസ്ലോ: നോര്‍വെയില്‍ ഫൈസറിന്റെ കൊവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ മരണപ്പെട്ടവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. വാക്സിനേഷനു പിന്നാലെ നിരവധി പേര്‍ക്ക് അസ്വസ്ഥകളുണ്ടായിട്ടുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്. മരണകാരണം കണ്ടെത്താന്‍ നോര്‍വെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് കൃത്യമായ മരണകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
80 വയസ്സിന് മുകളിലുള്ളവരില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് വാക്സിനേഷന് ശേഷം കാണപ്പെടുന്നത്. ഇത്തരക്കാരുടെ ആരോഗ്യനില നേരത്തെ തന്നെ മോശമാണ്. വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്.
അതേസമയം വാക്സിനാണ് മരണകാരണമെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരിച്ച 29 പേര്‍ക്കും വിവിധ രോഗങ്ങളുണ്ടായിരുന്നു. വയറിളക്കം, മനംപുരട്ടല്‍, പനി എന്നിവയാണ് കണ്ടിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ട് വാക്സിനേഷന് മരണത്തിലേക്ക് നയിച്ചെന്ന് പറയാനാവില്ല.
അതിനിടെ, നോര്‍വെയില്‍ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫൈസര്‍ യൂറോപ്പില്‍ തങ്ങളുടെ വാക്സിന് വിതരണം താല്‍ക്കാലികമായി കുറച്ചിരിക്കുകയാണ്. 80 വയസ്സിന് മുകളിലുള്ളവര്‍ വാക്സിനേഷന് എടുക്കേണ്ടതില്ലെന്നാണ് നോര്‍വീജിയന്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)