
ശ്രീനഗർ: മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ബെയ്ലി പാലത്തിന്റെ പുനർനിർമാണം പൂർത്തിയായി. 110 അടി നീളമുള്ള പാലത്തിന്റെ നിർമാണം 60 മണിക്കൂർ കൊണ്ട് പൂർത്തിയായതായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ) അറിയിച്ചു.
പാലത്തിലൂടെയുള്ള വാഹനഗതാഗതം ശനിയാഴ്ച പുനഃസ്ഥാപിച്ചതായി ബിആർഒ ബീകോൺ പദ്ധതിയുടെ ചീഫ് എൻജിനീയറായ ബ്രിഗേഡിയർ ഐ കെ ജഗ്ഗി വ്യക്തമാക്കി. കേല മോറിലെ പാലത്തിന് മണ്ണിടിച്ചിലിൽ കേടുപാട് സംഭവിച്ചതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഒരാഴ്ചയായി നിലച്ചിരുന്നു.
പാലത്തിന്റെ പുനർനിർമാണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ബിആർഒ നേരത്തെ അറിയിച്ചിരുന്നത്. ജനുവരി 14 ന് രാവിലെ ഏഴരയോടെയാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ലഫ്റ്റനന്റ് കേണൽ വരുൺ ഖാരേയാണ് നിർമാണപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)