
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കോവിഡ് 19 വാക്സിനേഷന് നടപടികള്‍ക്ക് ഇന്നു തുടക്കമാവും. കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ രണ്ട് വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.
രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു. വാക്സിന് സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിക്കുകയാണ്. 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുക.
ഒരു ബൂത്തില്‍ നൂറ് പേര്‍ക്ക് വീതം എന്ന കണക്കില്‍, കൊവാക്സിനോ, കൊവിഷീല്‍ഡോ ആണ് നല്‍കേണ്ടത്. ഒരു ബൂത്തില്‍ ഒരു വാക്സിന് മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്. കേരളത്തില്‍ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.
ജീവിതത്തെ തകിടം മറിയിക്കുകയും സമ്പദ്വ്യവസ്ഥയെ തകര്‍ത്തെറിയുകയും അഭൂതപൂര്‍വമായ ദുരിതങ്ങള്‍ അഴിച്ചുവിടുകയും ചെയത് കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പാതയിലേക്കാണ് ഇന്ത്യ ഇറങ്ങുന്നത്. രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷന് കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് കൊവിഡ് വാക്സിന് നല്‍കുന്നത്. കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാകും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കുക.
വികാരാധീനനായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്സിന് വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്സിന് സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്ക് ധരിക്കണം.
രണ്ടാംഘട്ടമാകുമ്ബോള് 30 കോടി ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കും. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞന്മാര്ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്സിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്സിന് സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് കണക്കുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,42,841 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് 2,11,033 പേരാണ് ചികിത്സയിലുള്ളത്. പുതിയതായി 19,977 പേര് കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 175 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണങ്ങള് 1,52,093 ആയി ഉയര്‍ന്നു.
കൊവിഡ്19 വാക്സിന് വിതരണത്തിന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. വാക്സിന് വിതരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ് വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ ജാഗ്രത തുടരണമെന്നും വാക്സിനുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് വാക്സിന് രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷന് സംസ്ഥാനത്ത് പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് 19ന്റെ 'ഒരുപക്ഷേ അവസാനത്തിന്റെ ആരംഭം' എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് അടയാളപ്പെടുത്തുന്ന വാക്സിനേഷന് ഡ്രൈവിന്റെ ആദ്യ ദിവസം തന്നെ 3 ലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ്പ് നടത്തും. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്കയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ രണ്ട് വാക്സിനുകളും സുരക്ഷിതത്വവും രോഗ പ്രതിരോധ ശേഷിയും തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രി ഹര്‍ഷ് വര്ധന് വെള്ളിയാഴ്ച തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു.
വാക്സിന് കുത്തിവയ്പ്പിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ലോക് തലത്തിലും എല്ലാവിധ ഒരുക്കങ്ങളും നടന്നു കഴിഞ്ഞു. വാക്സിന് നല്കുന്ന കേന്ദ്രങ്ങളെല്ലാം പൂര്‍ണമായി സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വാക്സിന് കുത്തിവയ്പ് എവിടെ നിന്ന് ?
റജിസ്റ്റര്‍ ചെയ്ത ആള് എവിടെയാണ് വാക്സിന് എടുക്കാന്‍ പോകേണ്ടതെന്ന കാര്യം എസ്.എം.എസായി ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്സിനേഷന് കേന്ദ്രത്തിലെത്തേണ്ടത്. ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വാക്സിന് നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിന് നല്‍കാനാണ് ശ്രമം. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് ഉടന്‍ ലഭിക്കുന്ന വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും തുടര്‍ വിതരണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)