
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികളെ സാധ്യതയാക്കുന്ന ബജറ്റായിരിക്കുമെന്നും തോമസ് ഐസക്. തുടർഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ ബജറ്റായിരിക്കുമെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം.
സംസ്ഥാന ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കര്‍ഷകരുടെ പോരാട്ടവീര്യത്തിനു മുമ്ബില്‍ കേന്ദ്രത്തിനു അടിയറവ് പറയേണ്ടിവരുമെന്ന് ധനമന്ത്രി പറഞ്ഞു. "കര്‍ഷക സമരം ഐതിഹാസികമാണ്. ഭൂരിപക്ഷമുണ്ടെന്ന പേരില്‍ എന്തും ചെയ്യാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു കര്‍ഷകരുടെ പോരാട്ടവീര്യത്തിനു മുമ്ബില്‍ അടിയറവ് പറയേണ്ടിവരും," ധനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലും കേന്ദ്രം ആലസ്യം കാണിച്ചെന്ന് ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യമേഖലയില്‍പ്പോലും കേന്ദ്രസര്‍ക്കാര്‍ ചെലവ് ഉയര്‍ത്തിയില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വിമര്‍ശിച്ചു. ലോകത്ത് കോവിഡ് പ്രതിസന്ധി നേരിടാന്‍ ഏറ്റവും കുറച്ച് പണം ചെലവാക്കിയത് കേന്ദ്രം. മാന്ദ്യകാലത്ത് ചെലവ് ചുരുക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതരാക്കി. കോവിഡ് പ്രതിസന്ധി ഉപയോഗിച്ച് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുകയാണെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം വിമര്‍ശിച്ചു.
കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയ പ്രവാസികൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ പോയ സ്വദേശികൾക്ക് പകരം തൊഴിൽ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്. തകർന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സമഗ്ര പാക്കേജ്.
ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ ക്യാംപെയ്ൻ. സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാനിടയുള്ളതിനാൽ കുട്ടികൾക്കു സൗജന്യ ഇന്റര്‍നെറ്റ് കുറ്റമറ്റ ഇ-ഗവേണൻസ്. ഭൂമിയുടെ ന്യായവില, ഒറ്റത്തവണ റോഡ് നികുതി, വെള്ളക്കരം, ഇന്ധനനികുതി, കെട്ടിടനികുതി തുടങ്ങിയവയിൽ വർധന ഒഴിവാക്കുമെന്നാണ് സൂചന. ഇങ്ങനെ ജനങ്ങളെ സ്വാധീനിക്കാനാനുള്ള കണക്കുപുസ്തകമാകും ഇന്ന് ഐസക് നിയമസഭയിൽ തുറക്കുക.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്
കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ജൂലൈ മാസത്തോടെ കെഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും. ഇതിലൂടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാകും. മുപ്പതിനായിരം സര്‍ക്കാര്‍ ഓഫിസുകള്‍ അതിവേഗ ഇന്‍ട്രാ നെറ്റ് സംവിധാനം വഴി ബന്ധപ്പെടുത്തും. പത്ത് എംബിപിഎസ് മുതല്‍ ജിപിബിഎസ് വരെയുള്ള സ്പീഡ് ഇന്റര്‍നെറ്റിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയായിരിക്കില്ല. എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ ലഭിക്കും. ഇന്റര്‍നെറ്റിന്റെ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തി. ഇ-ഗവേര്‍ണിംഗ് സമ്പ്രദായത്തിന് കെഫോണ്‍ വലിയ ഉത്തേജകമായി. പഞ്ചായത്തുകളില്‍ പല തരത്തിലുള്ള പ്ലാനുകള്‍ നടപ്പിലാക്കി തുടങ്ങി. ഇ-ഹെല്‍ത്ത്, ഇ-രജിസ്ട്രേഷന്, ഇ-കൊമേഴ്സ് തുടങ്ങിയ സേവനങ്ങള്‍ മെച്ചപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇന്‍ട്രാ നെറ്റില്‍ ലഭ്യമാകുന്നതോടു കൂടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും മന്ത്രി അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങള്‍, ടൂറിസം ഉള്‍പ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകള്‍, ഇ-കൊമേഴ്സ് മേഖലകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കെ-ഫോണ്‍ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കശുവണ്ടി തൊഴിലാളികള്‍ക്കു ഗ്രാറ്റുവിറ്റി നല്കാന് 60 കോടി. കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി. കാര്‍ഷികമേഖലയില്‍ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.
മുസ്രിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികള്‍ക്കു പുറമേ തിരുനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതികള്‍ കൂടി. ഈ പദ്ധതികള്‍ക്ക് 40 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരത്തിന് 10 കോടി രൂപ അധികമായി അനുവദിക്കും. തിരുവനന്തപുരത്തേക്ക് വിദ്യാര്‍ഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചു.
നീല, വെളള കാര്‍ഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്ക്ക് നല്‍കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്താക്കി. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുകയും ചെയ്തു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും
കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും. ഇതിലേക്കായി അന്‍പത് കോടി ബജറ്റില്‍ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാര്‍ട്ടപ്പിന് നിക്ഷേപം ആകര്ഷിച്ചാല് അതിലേക്ക് ഫണ്ടില്‍ നിന്നും പരമാവധി ഗ്രാന്റ് അനുവദിക്കും. സീഡ് ഫണ്ടിംഗ് ഓഹരി പങ്കാളിത്തമായി മാറ്റും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്കുന്ന വായ്പ നഷ്ടമായി മാറിയാല്‍ അതിന് സര്‍ക്കാര്‍ അന്‍പത് ശതമാനം താങ്ങായി നല്‍കും. സ്റ്റാര്‍ട്ടപ്പ് മിഷന് നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് ഇരുപത് കോടി നല്‍കും. 20000 പേര്‍ക്ക് തൊഴില്‍ നല്കുന്ന 2500 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ സര്‍ക്കാര്‍ ടെണ്ടറില്‍ പങ്കെടുത്താല്‍ മുന്‍ഗണന നല്‍കും. വിദേശ സര്‍വ്വകലാശാലകളും കമ്പനികളുമായി സഹകരിച്ച് പത്ത് അന്താരാഷ്ട്ര ലോഞ്ചിംഗ് ഡെസ്റ്റിനേഷന്‍ സജ്ജമാകും.
- മരുന്ന് ഇനി മുതൽ മുറ്റത്ത്, കാരുണ്യ ഹോം പദ്ധതി നടപ്പിലാക്കും.
- ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും; വിവിധ പദ്ധതികൾക്കായി 600 കോടി
- ആശാ വര്‍ക്കര്‍മാരുടെ അലവന്‍സില്‍ ആയിരം രൂപ വര്‍ദ്ധിപ്പിക്കും
- പാചക തൊഴിലാളികളുടെ പ്രതിദിന അലവന്‍സ് 50 രൂപ വര്‍ദ്ധിപ്പിച്ചു
- സ്കൂള്‍ പശ്ചാത്തല വികസനത്തിന് 120 കോടി
- കൃഷിക്കാരുടെ ഉടമസ്ഥതയില്‍ നാളികേര ക്ലസ്റ്ററുകള്‍
- വര്‍ഷം തോറും ഒരു കോടി ഫലവൃക്ഷങ്ങള്‍ നടും
- പച്ചക്കറി, പാല്, മുട്ട എന്നിവയില്‍ രണ്ട് വര്‍ഷത്തിനിടയില്‍ സ്വയം പര്യാപ്തത
- എല്ലാ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിച്ചു
- ചിത്രാഞ്ജലി വികസനത്തിനും മറ്റ് സാംസ്ക്കാരിക കേന്ദ്രങ്ങള്‍ക്കുമായി 150 കോടി
- നെയ്യാര്‍-അരുവിക്കര കുടിവെളള പദ്ധതിക്ക് 635 കോടി രൂപ
- ശുചിത്വ കേരള മിഷന് 57 കോടി
- ഹരിത മിഷന് പതിനഞ്ച് കോടി
- ആയിരം ഹരിത സമൃദ്ധി വാര്‍ഡുകള്‍
- പട്ടികവിഭാഗങ്ങളിലെ 52,000 പേര്‍ക്ക് വീട്
- കാട്ടാക്കട, തളിപ്പറമ്പ് മാതൃകയില്‍ നീര്‍ത്തട പദ്ധതികള്‍ വ്യാപിപ്പിക്കും
- നീല, വെളള കാര്‍ഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്ക്ക്
- ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് നാല്‍പ്പത് കോടി
- ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും
- സര്‍ക്കാര്‍ ഫണ്ട് കൊണ്ടു പണിയുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം
- സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് അറുപത് കോടി
- ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് രണ്ട് കോടി
- പിന്നാക്ക ക്ഷേമ വികസനത്തിനായി നൂറ് കോടി
- പ്രതിഭ തീരം പദ്ധതിക്ക് പത്ത് കോടി
- ലൈഫിലൂടെ കൂടുതല്‍ പേര്‍ക്ക് വീട് നല്‍കും
- ചേര്‍ത്തല, ചെല്ലാനം ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് നൂറ് കോടി രൂപ
- 65 മാര്‍ക്കറ്റുകള്‍ക്ക് 193 കോടി രൂപ
- 250 കോടി തീരദേശ വികസനത്തിന്
- ടൂറിസം മാര്‍ക്കറ്റിംഗിന് നൂറു കോടി
- യുവശാസ്ത്രജ്ഞര്‍ക്ക് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്
- സംസ്ഥാനത്ത് ദാരിദ്രം നിര്‍മാര്‍ജനം ചെയ്യും
- വ്യവസായ പരിശീലനത്തിന് 98 കോടി
- ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി
- അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് പത്ത് കോടി രൂപ
- ലേബര്‍ കമ്മിഷണറേറ്റിന് നൂറ് കോടി രൂപ
- ഇരുപതിനായിരം കുളങ്ങളില്‍ ഒരു കോടി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും
- ബാംബു വികസന കോര്പ്പറേഷന് അധികമായി അഞ്ച് കോടി
- ഹാന്‍ഡിക്രാഫ്റ്റ് മേഖലയ്ക്ക് നാല് കോടി
- കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ.
- കശുവണ്ടി വ്യവസായ മേഖലയില്‍ രണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കും
- 75 ദിവസം തൊഴിലെടുത്ത തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഉത്സവബത്ത
- നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പെന്ഷന് മൂവായിരം രൂപ
- കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് നൂറ് കോടി
- കാര്‍ഷികേതര മേഖലയില്‍ മൂന്ന് ലക്ഷം തൊഴില്‍ അവസരം
- ഫെബ്രുവരി മുതല്‍ തൊഴിലുറുപ്പുകാര്ക്ക് ക്ഷേമനിധി
- അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ
- ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി രൂപ.
- മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് അമ്ബതിനായിരം കോടി
- കൊവിഡാനന്തര കാലത്ത് പ്രവാസിച്ചിട്ടി ഊര്‍ജ്ജിതപ്പെടുത്തും
- മൂന്നാം ലോകകേരളസഭ ഈ വര്‍ഷം അവസാനം നടത്തും
- പ്രവാസികള്‍ക്കായുളള തൊഴില്‍ പദ്ധതിക്കായി നൂറ് കോടി
- ഓണ്‍ലൈന്‍ പ്രവാസി സംഗമം പഞ്ചായത്തുകളില്‍ നടത്തും
- അര്‍ബുദ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക പ്ലാന്റ്
- കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും
- മൂന്നാറില്‍ ട്രെയിന്‍യാത്ര പുനരുജ്ജീവിപ്പിക്കും.ടാറ്റയുമായി ചര്‍ച്ച നടത്തും.
- തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കായി പത്ത് കോടി
- ടൂറിസം സംരഭകര്‍ക്ക് പലിശ ഇളവോടെ വായ്പ
- സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന
- പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 250 കോടി
- കെ എസ് ഡി പിക്ക് 150 കോടി കിഫ്ബി സഹായം
- ടെക്നോപാര്‍ക്ക് വികസനത്തിന് 22 കോടിയും ഇന്‍ഫോപാര്‍ക്കിന് 36 കോടിയും സൈബര്‍പാര്‍ക്കിന് 12 കോടി രൂപയും നീക്കിവച്ചു
- സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ്മ പരിപാടി; നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും
- കേരള ഇന്നൊവേഷന് ചലഞ്ചിന് 40 കോടി
- പി.ജിയുടേയും പി.കെ.വിയുടേയും സ്മാരകമായി ആലുവ യു.സി കോളേജില്‍ ലൈബ്രറി
- തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ക്യാമ്ബസ് മെഡിക്കല്‍ കോളേജായി രൂപാന്തരപ്പെടുത്തും
- ശ്രീനാരായണാ ഓപ്പണ്‍ യൂണിവേഴ്സിറ്റ്ക്കും സാങ്കേതിക സര്‍വകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും
- 500 പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍
- ഉന്നതവിദ്യാഭ്യാസ രംഗത്ത് പത്ത് ശതമാനം സീറ്റ് വര്‍ദ്ധന
- സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി, അഫിലിയേറ്റഡ് കോളേജുകളള്ക്ക് ആയിരം കോടി
- സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍
- സര്‍വകലാശാലകളില്‍ ആയിരം തസ്തികകള്‍
- ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം കുട്ടികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം
- മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം കുറഞ്ഞനിരക്കില്‍
- ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്
- കെ ഫോണ്‍ പദ്ധതി ഒന്നാംഘട്ട ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും
- എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കും
- തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ ലഭ്യമാക്കും
- തൊഴില്‍ അന്വേഷകര്‍ക്ക് കമ്ബ്യൂട്ടര്‍ അടക്കം നല്കാന് വായ്പ
- അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍
- വിജ്ഞാന സമ്ബദ്ഘടന ഫണ്ടായി 200 കോടി
- വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടി
- സ്ത്രീകള്‍ക്ക് പ്രത്യേക തൊഴില്‍ പദ്ധതി
- അഭ്യസ്ത വിദ്യര്‍ക്ക് തൊഴിലിന് കര്‍മ്മപദ്ധതി
- 4,530 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കും
- നാളികേരത്തിന്റെ സംഭരണവില അഞ്ച് രൂപ കൂട്ടി 32 രൂപയാക്കി
- നെല്ലിന്റെ സംഭരണവില 28 രൂപയാക്കി
- റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തും
- 15,000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധികം നല്‍കും
- 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും
- ആരോഗ്യവകുപ്പ് നാലായിരം തസ്തികകള്‍ സൃഷ്ടിക്കും
- ക്ഷേമ പെന്‍ഷനുകള്‍ 1,600 രൂപയാക്കി
പൊതുവില്‍പ്പന നികുതി കുടിശികയ്ക്കുളള ആംനസ്റ്റി ഈ വര്‍ഷവും തുടരും
2005-06 മുതല്‍ 2017-18 വരെ കേരള പൊതുവില്‍പ്പന നികുതി കുടിശികകള്‍ക്ക് 2020-21 ബജറ്റില്‍ പ്രഖ്യാപിച്ച ആംനസ്റ്റി പുതിയ വര്‍ഷത്തിലും തുടരും. സോഫ്റ്റ് വെയര്‍ പ്രശ്നം മൂലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും ഇളവുണ്ടാവും.
സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയും പിന്നീട് ലൈസന്‍സ് ലഭിക്കുകയും ചെയ്ത ബാര്‍ ഹോട്ടലുകള്‍ക്കും സോഫ്ട് വെയറിന്റെ പ്രശ്നങ്ങള്‍മൂലം റിട്ടേണുകള്‍ യഥാസമയം സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കുമാണ് ഇളവ്.
ഇത്തരം കേസുകളില്‍ വ്യാപാരികള്‍ക്ക് അസസ്സ്മെന്റുകളിലൂടെ ചുമത്തപ്പെട്ട നികുതിയും പിഴയും ദുര്വ്വഹമാണെന്നുള്ള നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോമ്ബൗണ്ടിംഗ് രീതിയില്‍ നികുതി കണക്കാക്കി അടയ്ക്കുവാന്‍ ഇവരെ അനുവദിച്ചിരുന്നു. പിഴ പൂര്‍ണ്ണമായും പലിശയില്‍ 50 ശതമാനം ഇളവും അനുവദിച്ചു. കൊവിഡ് പ്രതിസന്ധിമൂലം 2020-21 വര്‍ഷത്തിലും റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം വന്നിട്ടുണ്ട്. ഈ ഇളവുകള്‍ 2020 ഡിസംബര്‍ 31 വരെയുള്ള കുടിശികകള്‍ക്കുകൂടി ബാധകമാക്കുമെന്നാണ് മന്ത്രി ബജറ്റില്‍ നിര്‍ദേശിക്കുന്നത്. ഇതിനുള്ള അപേക്ഷ 2021 ജൂണ്‍ 30നകം സമര്‍പ്പിക്കണം. പണം ജൂലൈ 31നകം തുക അടച്ചു തീര്‍ക്കുകയും വേണം.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 2014-15 വര്‍ഷത്തെ സര്‍ക്കാരിന്റെ അബ്കാരി നയത്തിന്റെ ഭാഗമായി ലൈസന്‍സ് നഷ്ടപ്പെട്ട ബാര്‍ ഹോട്ടലുകളുടെ കോമ്ബൗണ്ടഡ് നികുതി കണക്കാക്കുന്നതിനു മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് 2015-16 വര്‍ഷത്തില്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്കുകൂടി ബാധകമാകുന്ന തരത്തില്‍ നിയമം പുതുക്കും.
Photo courtesy: sabha tv
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)