
മുംബൈ: വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടേയും കര്‍ഷക പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് ശിവസേനാ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗം. വിവാദ നിയമങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടും കര്‍ഷകര്‍ സമരം തുടരുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
'നോക്കൂ, കര്‍ഷകരുടെ അഹങ്കാരം, അവര്‍ സുപ്രിം കോടതിയെ പോലും ശ്രദ്ധിക്കുന്നില്ല' എന്നു തുടരുന്ന കര്‍ഷക സമരം ചൂണ്ടിക്കാട്ടി ഇനി സര്‍ക്കാര്‍ ആരോപിക്കുമെന്നും സാമ്ന കുറ്റപ്പെടുത്തി. പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്ന സുപ്രിംകോടതി നിയോഗിച്ച സമിതി കാര്‍ഷിക നിയമങ്ങള്‍ക്കായി വാദിച്ചവരാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. പ്രക്ഷോഭത്തില്‍ ഖാലിസ്ഥാന്‍ വാദികള്‍ നുഴഞ്ഞുകയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ഞെട്ടിപ്പിക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.
'സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് കര്‍ക്കശവും അച്ചടക്കവുമുള്ള ഒരു പ്രക്ഷോഭം നടന്നത്. ഈ കര്‍ഷകരുടെ ധൈര്യവും ധാര്‍ഷ്ട്യവും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യണം. കാര്‍ഷിക നിയമം റദ്ദാക്കി അവരെ ബഹുമാനിക്കണം, അങ്ങിനെയാണെങ്കില്‍ പ്രധാനമന്ത്രി മോദി ഇന്നത്തേതിനേക്കാള്‍ വലുതായിത്തീരും. മോദി, വലുതാകൂ! 'ശിവസേന മുഖപത്രം പറഞ്ഞു.
കര്‍ഷകരുടെ സമരം അന്പത്തൊന്നാം ദിനത്തിലേക്ക്; കേരളത്തില്‍ നിന്നുള്ളവര്‍ ഇന്ന് സമരത്തില്‍ പങ്കാളികളാകും
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം അന്പത്തൊന്നാം ദിനത്തിലേക്ക് കടന്നു. കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ കേരളത്തില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച വോളണ്ടിയര്‍മാര്‍ ഇന്ന് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തി സമരത്തില്‍ പങ്കാളികളാകും. സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെന്നും ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സുപ്രീം കോടതി നിയമിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിലും മാറ്റമില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. 18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് കര്‍ഷകരുടെ തീരുമാനം. ട്രാക്റ്റര്‍ പരേഡ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ് നല്കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. താല്കാലികമായ നീക്കങ്ങള്‍ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ പറയുന്നു. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമര്‍ശനമായി ഉയരുന്നത്.
സമിതിയിലെ രണ്ട് കര്‍ഷക നേതാക്കളും നേരത്തെ നിയമത്തെ അനുകൂലിച്ച് കത്ത് നല്കിയവരാണെന്നും വിഗദ്ധരായ അശോക് ഗുലാത്തിയും ജോഷിയും പരിഷ്ക്കാരത്തിന് ശുപാര്‍ശ നല്കിയവരെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ സമിതി രൂപീകരിക്കാനുള്ള കേന്ദ്ര നിര്‍ദേശം നേരത്തെ കര്‍ഷക സംഘടനകള്‍ തള്ളിയതാണ്. പുതിയ സമിതിയില്‍ അതിനാല്‍ പ്രതീക്ഷയില്ല. പഞ്ചാബില്‍ നിന്നുള്ള 31 കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ സമിതിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സുപ്രീം കോടതിയുടെ താല്‍ക്കാലിക ഇടപെടലിന് വഴങ്ങി സമരം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ റദ്ദാകില്ലെന്നാണ് പൊതുവികാരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)