
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്.
അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു.
യുഎസിന്റെ ചരിത്രത്തില്‍ രണ്ടുവട്ടം ഇംപീച്ച്മെന്റിന് വിധേയനാകുന്ന ആദ്യ പ്രസിഡന്റ് കൂടിയാണ് ഡോണള്‍ഡ് ട്രംപ്.
ട്രംപിന്റെ ചാനല്‍ നിരോധിച്ച് യൂട്യൂബ്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച് യൂട്യൂബ് രംഗത്ത്. യൂട്യൂബ് നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ എത്തുകയുണ്ടായതാണ് സസ്പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതീകരിക്കുകയുണ്ടായി.
ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം ട്രംപിനെതിരെ നടപടി എടുക്കാന്‍ കാരണമായ വീഡിയോ ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സസ്പെന്ഷന് കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
കാപിറ്റോള്‍ അതിക്രമങ്ങളുടെ സാഹചര്യത്തില്‍ ട്രംപിനെതിരെ നടപടി കൈക്കൊള്ളാതിരുന്ന ഏക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായിരുന്നു യൂട്യൂബ്. ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചിരിക്കുകയാണ്. നിലവിലെ സസ്പെന്ഷന് കുറഞ്ഞത് ഏഴ് ദിവസത്തേക്കാണെന്നും ഈ കാലയളവില്‍ വിഡിയോകളോ ലൈവോ ഒന്നും ചാനലിലൂടെ ചെയ്യാനാകില്ലെന്നും യൂട്യൂബ് അധികൃതര്‍ അറിയിക്കുകയുണ്ടായി.
നിരോധനത്തിന് പിന്നാലെ ട്രംപിന്റെ വിഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിലക്കാനും സാധ്യതയുണ്ട്. സസ്പെന്ഷന് തുടരാനാണ് തീരുമാനമെങ്കില്‍ അടുത്ത ഘട്ടത്തില്‍ രണ്ടാഴ്ചത്തേക്കായിരിക്കും നിരോധനമുണ്ടാക്കുന്നത്. ഇതിന് പിന്നാലെ സ്ഥിരമായി ചാനല്‍ പൂട്ടിക്കാനും സാധ്യതയുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)