
സ്വാകാര്യതയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഏര്‍പ്പെടുത്തിയ പരിഷ്കരണങ്ങളില്‍പുതിയ വിശദീകരണവുമായി കമ്പനി. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് വാട്സ്ആപ്പിന്റെ പുതിയ നിബന്ധനകള്‍ എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം ശക്തമായതോടെയാണ് കമ്പനിക്ക് സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകളില്‍ വ്യക്തത വരുത്തേണ്ടി വന്നത്.
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമായിരിക്കും എന്നാണ് കമ്പനി പുറത്തിറക്കിയ പുതിയ വിശദീകരണത്തില്‍ പറയുന്നത്. നിലവിലെ മാറ്റങ്ങള്‍ വ്യക്തികളുടെ സ്വകാര്യ ചാറ്റുകളെ ബാധിക്കില്ലെന്നും വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ ഇടയാക്കില്ലെന്നുമാണ് വാട്സ്ആപ്പ് പറയുന്നത്.
വാട്സ്ആപ്പ് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്ക് അംഗമായിരിക്കുന്ന ഗ്രൂപ്പുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും മറ്റ് ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും പങ്കുവെയ്ക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
ഈ നിബന്ധനകള്‍ അംഗീകരിക്കാത്ത യൂസേഴ്സിന് വാട്സ്ആപ്പില്‍ തുടരാന്‍ സാധിക്കില്ലെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യതയ്ക്ക് വില നല്‍കാത്ത കമ്പനിയുടെ ഏകാധിപത്യ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
വാട്സ്ആപ്പ് പുതിയ നിബന്ധനകള്‍ പുറത്തിറക്കിയതിന് പിന്നാലെ ലോകമെങ്ങും വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇ-ലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ സിഗ്നലിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു.
വാട്സ് ആപ്പ് പുതിയ നിബന്ധന ഇറക്കിയതിന് പിന്നാലെ റെക്കോഡ് കണക്കിന് ആളുകളാണ് മെസജിങ്ങ് ആപ്ലിക്കേഷനായ സിഗ്നനലിലേക്ക് മാറിയത്. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പ് പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)