
തിരുവനന്തപുരം: കൊറോണ മഹാമാരി മൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരും കുറഞ്ഞത് അഞ്ച് വര്‍ഷക്കാലമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും, കേരളത്തില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവര്ക്കുമാണ് ഈ പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ടാവുക. സര്‍ക്കാര്‍/ പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ, പ്രതിമാസ പ്രതിഫലമോ, ശമ്പളമോ, പെന്‍ഷനോ ലഭിക്കുന്നവരും സര്‍ക്കാരിന്റെ കോവിഡ് ധനസഹായ പദ്ധതിയിലൂടെ ധനസഹായം ലഭ്യമായവരും ഈ സഹായത്തിന് അര്‍ഹരായിരിക്കില്ല.
കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിന് താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
- അപേക്ഷകന് കലാരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവർത്തിക്കുന്നുണ്ടെന്നും കലാപ്രവര്‍ത്തനം ഉപജീവനമാര്‍ഗമാണെന്നും തെളിയിക്കുന്ന സാക്ഷ്യപത്രം (തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി/സെക്രട്ടറി/ ഗസറ്റഡ് ഓഫീസര്‍ അഥവാ ഒരു എം.പി. അല്ലെങ്കില്‍ എം. എല്‍.എ. സാക്ഷ്യപ്പെടുത്തിയത്).
- ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പുറത്തിന്റെ പകര്‍പ്പ് സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ നേരിടുന്ന സംശയ നിവാരണത്തിനായി അക്കാദമികളില്‍ ബന്ധപ്പെടേണ്ട നമ്പര്‍
- കേരള സാഹിത്യ അക്കാദമി
9447134149, 0487-2331069 - കേരള ലളിതകലാ അക്കാദമി
9207744103, 0487-233773 - കേരള സംഗീത നാടക അക്കാദമി
9447092134, 0487-2332134 - കേരള ഫോക് ലോര്‍ അക്കാദമി
9446547988, 7560900738 - കേരള ചലച്ചിത്ര അക്കാദമി
8289862049
ബന്ധപ്പെടേണ്ട സമയം: 10.00 am - 5.00 pm
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)