
കാലിഫോര്‍ണിയ: ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹൗസില്‍ നടത്തിയ ആക്രമണം 1938-ല്‍ നാസികള്‍ ജര്‍മ്മനിയില്‍ വംശഹത്യക്കിടെ നടത്തിയ ആക്രമണങ്ങള്‍ക്ക് തുല്യമെന്ന് മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറും പ്രശസ്ത ചലച്ചിത്ര താരവുമായ അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍.
'പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അട്ടിമറി ശ്രമമാണ് ക്യാപിറ്റോള്‍ ഹൗസിലുണ്ടായത്. എല്ലാവരും ഇതിനെതിരായി ഐക്യപ്പെടണം. ന്യായമായ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അസാധുവാക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചു. ഇപ്പോള്‍ ആളുകളെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അട്ടിമറി നടത്താന്‍ ശ്രമിക്കുകയാണ്.'- അദ്ദേഹം പറഞ്ഞു.
My message to my fellow Americans and friends around the world following this week's attack on the Capitol. pic.twitter.com/blOy35LWJ5
— Arnold (@Schwarzenegger) January 10, 2021
'ടെര്‍മിനേറ്റര്‍' ഫ്രാഞ്ചൈസി, 'കോനന്‍ ബാര്‍ബേറിയന്‍' എന്നീ സിനിമകളിലൂടെ ലോകപ്രശസ്തനായ താരമാണ് ഷ്വാര്‍സെനെഗര്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)