
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ വംശീയമായി അധിക്ഷേപിച്ച ആസ്ട്രേലിയന്‍ കാണികളെ ഗ്രൗണ്ടില്‍ നിന്ന് പൊലീസ് പുറത്താക്കി. സിഡ്നി ടെസ്റ്റിന്റെ നാലം ദിനം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന് നേരെയാണ് കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. ഉടന്‍ തന്നെ സിറാജും ക്യാപ്റ്റന്‍ രഹാനെയും ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
മത്സരത്തിന്റെ 85ാം ഓവര്‍ കഴിഞ്ഞയുടനെയായിരുന്നു സംഭവം. ആ ഓവര്‍ എറിഞ്ഞ സിറാജിനെ കാമറൂണ്‍ ഗ്രീന്‍ അവസാന രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി സിക്സര്‍ പറത്തിയിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈനിനരികിലെത്തിയപ്പോഴാണ് സിറാജിനെ കാണികള്‍ വംശീയമായി നേരിട്ടത്. മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കു നേരെ വംശീയാധിക്ഷേപം നടന്നതായി ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ നായകന് അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന് എന്നിവരാണ് ഇക്കാര്യം മാച്ച് റഫറിമാരുടെ ശ്രദ്ധയില്‍പെടുത്തിയത്. മത്സര ശേഷം മാച്ച് റഫറിമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു.
കോവിഡ് സുരക്ഷാ മുന്‍ നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് കാണികളെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ആസ്ട്രേലിയയും തമ്മലുള്ളത്. പരമ്പരയില്‍ ഓരോ മത്സരവും വിജയിച്ച് ഇരു ടീമുകളും തുല്യനിലയിലാണ്. അതേസമയം, മത്സരത്തിൽ ഓസ്ട്രേലിയയുടെ ലീഡ് 400 കടന്നു. നിലവിൽ 403 റൺസ് ലീഡാണ് ആതിഥേയർക്ക് ഉള്ളത്. ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 312 എന്ന നിലയിലാണ്. കാമറൂൺ ഗ്രീൻ (84), സ്റ്റീവ് സ്മിത്ത് (81), മാർനസ് ലബുഷെയ്ൻ (73) എന്നിവരുടെ ബാറ്റിങുകളാണ് ആസ്ട്രേലിയക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)