
മുംബൈ: മഹാരാഷ്ട്രയില്‍ ബാന്ദാര ജില്ലയില്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു. ബന്ദാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. അകത്തുണ്ടായിരുന്ന ഏഴ് കുഞ്ഞുങ്ങളെ രക്ഷിച്ചതായി സിവില്‍ സര്‍ജനായ പ്രമേദ് ഖണ്ടേറ്റ് വ്യക്തമാക്കി.
ഒരു മാസത്തിനും മൂന്നുമാസത്തിനും ഇടയില്‍ പ്രായമായ കുഞ്ഞുങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഡോക്ടര്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്.
അതേസമയം, മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകാൻ മഹാ സർക്കാർ ഉത്തരവിട്ടു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
'മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ല ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ചത് ദാരുണമാണ്. കുഞ്ഞുങ്ങളെ നഷ്ടമായ എല്ലാ കുടുംബങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നു' -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
The unfortunate incident of fire at Bhandara District General Hospital in Maharashtra is extremely tragic.
— Rahul Gandhi (@RahulGandhi) January 9, 2021
My condolences to the families of the children who lost their lives.
I appeal to Maha Govt to provide every possible assistance to the families of the injured & deceased.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)