
മദ്യപിക്കുന്നതിന്റെ ദോഷവശങ്ങൾ എല്ലാം അറിഞ്ഞിട്ടും അത് നിർത്താതെ തുടരുന്നവര്‍ ധാരാളം. എന്നാൽ തുളസി, അശ്വഗന്ധ, നെല്ലിക്ക, കറ്റാർവാഴ എന്നിവയ്ക്കൊപ്പം അനേകം ആയുർവേദ പച്ചമരുന്നുകളും ഉപയോഗിച്ചുള്ള മദ്യത്തെ കുറിച്ച് അറിഞ്ഞാലോ....
ബെംഗളൂരുവിലെ ബയോ ലിക്കേഴ്സ് കമ്പനിയാണ് പുതിയ ബ്രാൻഡിൽ 'ബയോ മദ്യം' പുറത്തിറക്കുന്നത്. വിസ്കി, ബ്രാൻഡി, റം, വോഡ്ക എല്ലാമുണ്ട്. എല്ലാറ്റിനും നാടൻ പച്ചമരുന്നുകളുടെ മണവും രുചിയുമാണുള്ളത്. പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് മിക്സ് ചെയ്താണ് വിവിധതരം മദ്യങ്ങൾ ഉത്പാദിപ്പിച്ചത്. യുഎസിൽ നടന്ന സ്പിരിറ്റ് ടേസ്റ്റിങ് മൽസരത്തിൽ സമ്മാനവും ഈ കമ്പനി നേടിയിട്ടുണ്ട്.
കരളിനും ആന്തരികാവയവങ്ങൾക്കും മദ്യം സാധാരണ സൃഷ്ടിക്കുന്ന രോഗപീഡകളിൽ നിന്ന് പുതിയ ഉത്പന്നങ്ങൾ സംരക്ഷണം നൽകുന്നുവെന്ന് എം.ഡി ശ്രീനിവാസ റായലും അവകാശപ്പെടുന്നു. ഇനി ഇതേ പച്ചമരുന്നുകൾ ഉപയോഗിച്ച് ബയോവൈനും ബയോ ബീയറും ബയോ ടെക്വിലയും ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബയോ ലിക്കേഴ്സ്.
അതേസമയം കേരളത്തിലും ഇത് പുതിയൊരു വ്യവസായ മേഖല തുറക്കുകയാണ്. സുഗന്ധദ്രവ്യ സത്തുകൾ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കമ്പനികളും ഇതിന്റെ സാധ്യത പരീക്ഷിക്കുന്നു. തുളസിയുടെയും അശ്വഗന്ധയുടെയും മറ്റും അതേ മണവും ഗുണവും രുചിയുമുള്ള സത്ത് ഉത്പാദിപ്പിച്ച് അവ കൊണ്ടു മദ്യം ഉണ്ടാക്കുകയോ അവ ഉണ്ടാക്കുന്ന കമ്പനികൾക്കു കൈമാറുകയോ ചെയ്യാം.
ആഭ്യന്തര വിപണി വിപുലപ്പെടുത്താന്‍ മദ്യത്തിലെ റെസിന്‍ ഉപയോഗം പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. ആയുര്‍വേദ മരുന്നു നിര്‍മാണ രംഗത്ത് ഏറെക്കാലമായി സജീവമായ ബയോ ലിക്കേഴ്സ് എന്ന കമ്പനിക്ക് ഇന്ദിരാ പ്രിയദര്‍ശിനി ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നു ലഭിച്ചിട്ടുമുണ്ട്.
കരളിനും ആന്തരികാവയവങ്ങള്‍ക്കും മദ്യം ഉണ്ടാക്കുന്ന ക്ഷതം പുതിയ ഇനം മദ്യങ്ങളില്‍ നിന്ന് ഉണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ വൈദ്യശാസ്ത്രപരമായി ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഏതായാലും റമ്മും വിസ്കിയും അടക്കമുള്ള രൂക്ഷമദ്യങ്ങള് മാത്രമല്ല വൈനും ബിയറും അടക്കമുളള മൃദുമദ്യങ്ങളും പച്ചമരുന്നുകളില്‍ നിന്ന് ഉല്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
നിയമപ്രകാരമുളള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)