
തൃശൂര്‍: കൊവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ പലിശ സബ്സിഡി നല്കുന്നു. വ്യവസായ വകുപ്പാണ് വ്യവസായ ഭദ്രത പാക്കേജ് എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്. വ്യവസായ ഭദ്രത പദ്ധതി പ്രകാരം 2020 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ ബാങ്കില്‍ നിന്നെടുത്തിട്ടുള്ള അധിക പ്രവര്‍ത്തന മൂലധന വായ്പക്കോ അധിക ടെം ലോണിനോ ആണ് പലിശ സബ്സിഡി ലഭിക്കുന്നത്. ഇത്തരം വായ്പകള്‍ ലഭിച്ചിട്ടുള്ള ഉത്പാദന മേഖലയിലോ ജോബ് വര്‍ക്ക്/ സര്‍വീസ് മേഖലയിലോ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ആറുമാസത്തെ പലിശയുടെ 50% പലിശ സബ്സിഡിയായി ലഭിക്കും. ഒരു വായ്പയ്ക്ക് പരമാവധി 30,000 രൂപയാണ് സബ്സിഡി.
ടെം ലോണ്‍ & വര്‍ക്കിങ് ക്യാപിറ്റല്‍ ലോണ്‍ എന്നിവ എടുത്തിട്ടുള്ള യൂണിറ്റിന് പരമാവധി അറുപതിനായിരം രൂപ ഈ പദ്ധതിയിന്‍ കീഴില്‍ ലഭിക്കും. ഇത്തരം യൂണിറ്റുകള്‍ 2020 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെ പ്രവര്‍ത്തിച്ചിട്ടുള്ള യൂണിറ്റുകള്‍ ആയിരിക്കണം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം ഇസിഎല്‍ജിഎസ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം പദ്ധതി പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉല്പാദന/ സര്‍വീസ് മേഖലയിലെ എംഎസ്എംഇ യൂണിറ്റുകള്‍ക്കും ഈ പലിശ സബ്സിഡിയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
വ്യവസായ വകുപ്പിന്റെ വെബ്സൈറ്റ് ആയ www.industry.kerala.gov.in വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫിസുകള്‍, ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി വ്യവസായ വികസന ഓഫിസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നീ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)