
വാഷിങ്ടണ്‍: യു.എസ് പാർലമെന്റ് കെട്ടിടത്തിലേക്ക് തള്ളിക്കയറിയ സംഭവത്തിൽ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണ് സംഭവങ്ങൾ. വാഷിംഗ്ടൺ പോലീസ് അക്രമികളിൽ നിന്ന് അഞ്ച് തോക്കുകൾ പിടിച്ചെടുത്തു.
വാഷിംഗ്ടണിനു പുറത്തുനിന്നുള്ളവരും അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് പറയുന്നു. സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. നിലവിൽ കാപ്പിറ്റോൾ പരിസരത്തുനിന്നും പ്രതിഷേധക്കാരെ പോലീസ് നീക്കിയിട്ടുണ്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. ഇവർക്ക് നെഞ്ചിലാണ് വെടിയേറ്റത്.
ജനാധിപത്യത്തിന് നേര്‍ക്കുള്ള കൈയ്യേറ്റം; അക്രമം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെടണമെന്ന് ബൈഡന്
യു.എസ്.പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയ സംഭവത്തെ 'കലാപ'മെന്ന് അപലപിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. അക്രമം അവസാനിപ്പിക്കാന്‍ തന്റെ അനുകൂലികളോട് ട്രംപ് ആഹ്വാനം ചെയ്യണമെന്നും ബൈഡന് ആവശ്യപ്പെട്ടു.
സമാനതകളില്ലാത്ത കൈയ്യേറ്റമാണ് അമേരിക്കന്‍ ജനാധിപത്യത്തിന് നേര്‍ക്കിപ്പോള്‍ നടക്കുന്നതെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ടെലിവിഷനിലൂടെ തന്റെ അനുകൂലികളോട് പ്രതിഷേധം അവസാനിപ്പിക്കാന്‍ ട്രംപ് ഉടന്‍ ആവശ്യപ്പെടണമെന്ന് ബൈഡന് പറഞ്ഞു.
ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച ഇന്ത്യന്‍ സമയം ഒരു മണിയോടെയായിരുന്നു സംഭവം. കലാപത്തിനിടെ വെടിയേറ്റ ഒരു യുവതി മരിച്ചതായി പോലീസ് വകുപ്പ് സ്ഥിരീകരിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)