
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കൽ/ ഡേറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെ കരാർ വ്യവസ്ഥയിൽ ഡേറ്റാ പ്രോസസർമാരായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
ബിരുദമാണ് യോഗ്യത. (മലയാളത്തിൽ പ്രാവീണ്യം നേടണം) കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. റേറ്റ് കോൺട്രാക്ട് അനുസരിച്ചു പൂർത്തീകരിക്കുന്ന ഡാറ്റയ്ക്ക് അനുസൃതമായി പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ www.cdit.org യിൽ 25ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)