
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്സ് പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം വായ്പാ നിര്‍ണയ ക്യാംപും സംരഭകത്വ പരിശീലനവും സംഘടിപ്പിക്കുന്നു. കാനറാ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് നോര്‍ക്ക ക്യാംപ് നടത്തുന്നത്. കാഞ്ഞങ്ങാട്, തലശ്ശേരി, പേരാമ്പ്ര, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് ക്യാംപ്. രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങള്‍ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരഭകര്‍ക്ക് തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ജനുവരി 13ന് രാവിലെ 10നും, 14 ന് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും പരിപാടി നടക്കും. ജനുവരി 20 ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ഓഡിറ്റോറിയത്തിലും 27 ന് തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതല്‍ ക്യാംപ് സംഘടിപ്പിക്കും.
സംരഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ സംരംഭകരാകാന്‍ താല്പര്യമുള്ളവര് നോര്‍ക്ക റൂട്സിന്റെ www.norkaroots.org വെബ്സൈറ്റില്‍ NDPREM ഫീല്‍ഡില്‍ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തു മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസലും, പകര്‍പ്പും, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാംപില്‍ പങ്കെടുക്കാന്‍ വരുന്ന ദിവസം കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം), കോഴിക്കോട് 04952304882/ 2304885, മലപ്പുറം 0483 27 329 22, കണ്ണൂര്‍ 0497 2765310, കാസര്‍കോഡ് 0499 4257827 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)