
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്, കെ ടി റമീസ് അടക്കം 20 ഓളം പേരെ പ്രതികളാക്കിയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായിരുന്ന സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കിയതായാണ് വിവരം.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ആദ്യ അറസ്റ്റ് നടന്നിട്ട് 180 ദിവസം തികയുന്നതിനെ തുടര്‍ന്നാണ് കേസില്‍ എന്‍ ഐ എ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
20 പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഏതാനും പേര് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കേസില്‍ പിടിയിലാകാനുള്ള മറ്റു പ്രതികള്‍ അറസ്റ്റിലാകുന്ന മുറയക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. വിദേശത്തുള്ളവര്‍ ഉള്‍പ്പെടെ കേസിലെ പ്രതികളാണ്. ഇതില്‍ 10ാം പ്രതിയായ മൂവാറ്റു പുഴ സ്വദേശി റബിന്‍സിനെ വിദേശത്ത് നിന്നും കേരളത്തിലെത്തിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.
അതേ സമയം കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് ഇപ്പോഴും വിദേശത്താണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)