
കോഴിക്കോട്: പണം പിന്‍വലിക്കലടക്കമുള്ള സൗകര്യങ്ങളുമായി കേരള ബാങ്ക് മൊബൈല്‍ എടിഎം സേവനം സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നു. ഇതിനായുള്ള വാഹനങ്ങള്‍ നബാര്‍ഡിന്റെ സഹായത്തോടെ വാങ്ങിക്കഴിഞ്ഞു. റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയാലുടന്‍ സേവനമാരംഭിക്കാനാണ് ലക്ഷ്യം.
ഓരോ മേഖലയിലും എല്ലാ ദിവസവും നിശ്ചിതസമയം എടിഎം വാഹനമെത്തും. റൂട്ട് മുന്‍കൂട്ടി അറിയിക്കുന്നതിനാല്‍ ആളുകള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ എളുപ്പമാകും. രണ്ടാംഘട്ടത്തില്‍ അക്കൗണ്ട് തുറക്കാനുള്‍പ്പെടെ സൗകര്യവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏത് ബാങ്കിന്റെ എടിഎം കാര്‍ഡുപയോഗിച്ചും പണം പിന്‍വലിക്കാനാകും.
ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചാകും മൊബൈല്‍ എടിഎമ്മുകളുടെ സഞ്ചാരം. കേരള ബാങ്കിന്റെ ഏതെങ്കിലുമൊരു ശാഖയുമായി ബന്ധിപ്പിച്ചാകും പ്രവര്‍ത്തനം. കോഴിക്കോട്, കണ്ണൂര്‍, വയനാട്, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളില്‍ കേരള ബാങ്കിന്റെ മൊബൈല്‍ എടിഎം കൗണ്ടറുകള്‍ നിലവിലുണ്ട്. ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കും.
മൊബൈല്‍ ബാങ്കിങ് സജ്ജീകരിക്കാന്‍ പത്ത് വാഹനങ്ങളാണ് നബാര്‍ഡിന്റെ സഹായത്തോടെ വാങ്ങിയത്. വരും വര്‍ഷങ്ങളിലും കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാനും എടിഎം സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുമാണ് ശ്രമം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)