
തിരുവനന്തപുരം: മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കെ എസ് ആര് ടി സി സൈറ്റ് സീയിംഗ് സര്‍വീസ് ആരംഭിച്ചു. കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രകൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചെലവില്‍ കാണിക്കുന്നതാണ് കെ എസ് ആര് ടി സി-യുടെ പുതിയ പദ്ധതി.
മൂന്നാര്‍ കെ എസ് ആര് ടി സി സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെടുന്ന സര്‍വീസ് ടോപ്പ് സ്റ്റേഷന്, കുണ്ടള ഡാം, ഇക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോര്‍ ഗാര്ഡന് എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാര്‍ കെ എസ് ആര് ടി സി സ്റ്റേഷനില്‍ എത്തിക്കും. ഓരോ പോയിന്റുകളില്‍ ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരം നല്‍കും. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തും.
ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി മുതല്‍ മൂന്ന് ദിവസം മൂന്നാറിലെ കെ എസ് ആര് ടി സി ഡിപ്പോയിലെ സ്ലീപ്പര്‍ ബസുകളില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കാന്തല്ലൂരിലും സര്‍വീസ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)