
ന്യൂഡല്‍ഹി: തങ്ങളുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
ഡിസംബര്‍ ആദ്യദിവസങ്ങളിലാണ് ഇത്തരത്തില്‍ ചില സെര്‍വറുകളില്‍ ഹാക്കിങ് നടന്നത്. ഹാക്കര്‍മാര്‍ തങ്ങളുടെ ചില ആഭ്യന്തര രേഖകള്‍ പൊതു വെബ്സൈറ്റുകളിലും പൊതു പ്ലാറ്റ്ഫോമുകളിലും അപ്ലോഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
'പെട്ടെന്നുതന്നെ സെര്‍വറുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടായില്ല. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നു. അതുകൊണ്ട് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. എല്ലാ വിദഗ്ധരുമായും നിയമപാലകരുമായും ഇക്കാര്യം സംസാരിച്ചുവരികയാണ്.'- അധികൃതര്‍ വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)