
ഗ്ലോബല്‍ സോക്കര്‍ അവാര്‍ഡില്‍ ഈ നൂറ്റാണ്ടിലെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു. 2000നു ശേഷം ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തിയാണ് നൂറ്റാണ്ടിലെ മികച്ച താരമായി റൊണാള്‍ഡോയെ തിരഞ്ഞെടുത്തത്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മുന്‍ ക്ലബായ റയല്‍ മാഡ്രിഡിനെയും തിരഞ്ഞെടുത്തു.
നൂറ്റാണ്ടിലെ ഏറ്റവും മികച്ച പരിശീലകനായി പെപ് ഗ്വാര്‍ഡിയോള ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി ബയേണ്‍ സ്ട്രൈക്കര്‍ ലെവന്ഡൊസ്കിയും, ഈ വര്‍ഷത്തെ മികച്ച കോച്ചായി ബയേണ്‍ പരിശീലകന് ഹാന്‍സി ഫ്ലിക്കും തിരഞ്ഞടുക്കപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)