
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി അടുത്ത ഗഡുവായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറി. ഒന്‍പത് കോടി കര്‍ഷകര്‍ക്കാണ് പ്രയോജനം ചെയ്യുക. കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നതിനിടെയാണ് മോദി പണം കൈമാറിയതായി പ്രഖ്യാപിച്ചത്.
പ്രതിവര്‍ഷം ഓരോ കര്‍ഷകന്റെയും അക്കൗണ്ടിലേക്ക് 6,000 രൂപ വീതം കൈമാറുന്നതാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. കര്‍ഷകരെ എന്നും തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സംവാദത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
18,000 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലിട്ടു എന്ന പ്രഖ്യാപനത്തിന്, ഈ പണം സമരത്തിനായി ഉപയോഗിക്കുമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. ഒരു മാസമായി തുടരുന്ന സമരത്തില്‍ നിന്ന് ഇനിയും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ പക്ഷം.
അമിത് ഷാ ഉള്‍പ്പെടെ വിവിധ കേന്ദ്ര മന്ത്രിമാരും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി എം.പിമാരോടും, എം.എല്‍.എ-മാരോടും അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.ജെ.പി നിര്‍ദേശം നല്കി.
അതേസമയം പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. പുതിയ കര്‍ഷക നിയമങ്ങളുടെ മേന്മകള് കര്‍ഷകര്‍ മനസ്സിലാക്കണമെന്നും ആശങ്കള്‍ പരിഹരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി അമിത് ഷായും നേരത്തെ അറിയിച്ചിരുന്നു. താങ്ങുവില നിര്‍ത്തില്ലെന്നും ചര്‍ച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും അമിത് ഷാ വ്യക്തമാക്കി. ന്യായമായ പരിഹാരത്തിന് തയ്യാറാണ. പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുതലെടുപ്പ് നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)