
ലണ്ടന്‍: പ്രശസ്ത നടനും സ്റ്റാര്‍ വാര്‍സ് സീരീസിലെ താരവുമായ ജെറിമി ബുല്ലോച്ച് (75) അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാര്‍ക്കിസണ്‍സ് രോഗബാധിതനായ ജെറിമി ബുല്ലോച്ച തെക്കന്‍ ലണ്ടനിലെ ടൂട്ടിങ്ങിലുള്ള സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
സ്റ്റാര്‍ വാര്‍സ് സീരീസില്‍ ബോബ ഫെറ്റിന്റെ വില്ലന്‍ വേഷമാണ് ജെറിമിയെ പ്രശസ്തനാക്കിയത്. 17ാം വയസില്‍ സമ്മര്‍ ഹോളിഡെ എന്ന സിനിമയിലൂടെയാണ് ജെറിമ ശ്രദ്ധിക്കപ്പെടുന്ന താരമായത്. അദ്ദേഹം 1983 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസിയിലും വേഷമിട്ടു. 'ദി എംബയര്‍ സ്ട്രൈക്ക് ബാക്ക്', 'റിട്ടേണ്‍ ഓഫ് ദി ജെഡി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
'ഇന്ന് നമുക്ക് ഏറ്റവും മികച്ച വേട്ടക്കാരനെ നഷ്ടപ്പെട്ടു'വെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ട്വിറ്ററില്‍ കുറിച്ചു.
നല്ല നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് ഭാഗ്യമാണെന്നും വിയോഗം വലിയൊരു നഷ്ടമാണെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)