
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പോലെതന്നെ 28 വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തന്നെ വിജയിച്ചു. ആകെയുള്ള 28 വാര്‍ഡുകളില്‍ ആറ് വാര്‍ഡുകളില്‍ എതിരില്ലാതെയാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
ആന്തൂരിലെ 15 സീറ്റില്‍ ബി.ജെ.പി മത്സരിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയായിരുന്നു കഴിഞ്ഞ നഗരസഭാ ചെയര്‍പേഴ്സണ്‍. ഇക്കുറി ശ്യാമള മത്സര രംഗത്തില്ല.
പതിവ് തെറ്റിക്കാതെ കനത്ത പോളിംഗാണ് ഇത്തവണയും ആന്തൂര്‍ നഗരസഭയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും അധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശങ്ങള്‍ കൂടിയാണ് ആന്തൂര്‍. വ്യവസായി സാജന്റെ ആത്മഹത്യ അടക്കമുള്ള വിവാദങ്ങള്‍ സി.പി.എമ്മിനെതിരെ എതിരാളികള്‍ പ്രചരണ ആയുധമാക്കിയിരുന്നു. 2015ലാണ് ആന്തൂര്‍ നഗരസഭ രൂപംകൊണ്ടത്.
തിരുവനന്തപുരം മേയര്‍ ശ്രീകുമാര്‍ തോറ്റു; ബിജെപിക്ക് മിന്നുന്ന ജയം
തിരുവനന്തപുരം: കോര്‍പ്പേറേഷനില്‍ സിപിഎമ്മിന് വീണ്ടു തിരിച്ചടി. മേയര്‍ കെ. ശ്രീകുമാര്‍ കരിക്കകം വാര്‍ഡില്‍ തോറ്റു. 116 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ഡി.ജെ. കുമാരന് ആണ് ശ്രീകുമാറിനെ തോല്‍പ്പിച്ചത്. നേരത്തേ, എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഒ.ജി. ഒലീനയും തോറ്റിരുന്നു. എകെജി സെന്റര്‍ കൂടി സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് വിജയിച്ചത്. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് നേരിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും നിലവിലെ മേയറുടേയും മേയര്‍ സ്ഥാനാര്‍ത്ഥിയുടെയും തോല്‍വി സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടു കൂടി പാലക്കാട്ട് ബിജെപി അധികാരത്തിലേക്ക്
പാലക്കാട് നഗരസഭയുടെ ഭരണം ബിജെപി നിലനിര്‍ത്തി. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണയാണ് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലേറുകയായിരുന്നു.
അതേസമയം ഇത്തവണ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേറുന്നത്. ഒറ്റപ്പാലം നഗരസഭയില്‍ ബിജെപി ഏഴ് ഇടങ്ങളില്‍ മുന്നിലാണ്. മണ്ണാര്‍ക്കാട് നഗരസഭയില്‍ ബിജെപി ഒരിടത്ത് മേല്‍ക്കൈ നേടി. ഇവിടെ 11 വാര്‍ഡുകളാണ് എണ്ണിയത്.
യുഡിഎഫിന് ആറ്, എല്‍ഡിഎഫിന് 3 സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നിലവിലെ കക്ഷിനില. പറളി പഞ്ചായത്തില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന പഞ്ചായത്തുകളില്‍ ഒന്നാണിത്.
സ്വന്തം തട്ടകത്തിലും പിജെ ജോസഫിന് വന്‍ തിരിച്ചടി ! മത്സരിച്ച 7-ല്‍ 5-ഉം തോറ്റു ! ജോസ് കെ മാണി വിഭാഗത്തിന് തൊടുപുഴയിലും നേട്ടം
കോട്ടയത്ത് കേരള കോണ്‍ഗ്രസ് - എം വന്‍ വിജയം നേടിക്കൊണ്ടിരിക്കുമ്ബോള് തൊടുപുഴ നഗരസഭയില്‍ സ്വന്തം തട്ടകത്തില്‍ പിജെ ജോസഫിന് വന്‍ തിരിച്ചടി. 7 സീറ്റില്‍ മത്സരിച്ചിടത്ത് 5-ലും തോറ്റു. 2 സീറ്റില്‍ മാത്രമാണ് വിജയം.
അതേസമയം ഇവിടെ 4 സീറ്റുകളില്‍ മത്സരിച്ച ജോസ് കെ മാണി വിഭാഗത്തിന് 2 സീറ്റുകളില്‍ വിജയമുണ്ട്. മാത്രമല്ല, ജോസഫിന് വന്‍ മേധാവിത്വമെന്ന് അവകാശപ്പെട്ട തൊടുപുഴ നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. യുഡിഎഫിന് 13, എല്‍ഡിഎഫിന് 12, ബിജെപി 8, വിമതര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില.
ഇതോടെ തൊടുപുഴ നഗരസഭയില്‍ ഭരണം ത്രിശങ്കുവിലായി. ആരു ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കും എന്നതാണ് സ്ഥിതി. 35 അംഗ ഭരണ സമിതിയില്‍ കേവല ഭൂരിപക്ഷത്തിന് 18 അംഗങ്ങള്‍ വേണമെന്നിരിക്കെ ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്തതാണ് സ്ഥിതി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)