
ന്യൂഡല്‍ഹി: 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'പാര്‍ലമെന്റിനെ സംരക്ഷിക്കാനായി ജീവന് നഷ്ടപ്പെട്ടവരുടെ വീര്യവും ത്യാഗവും ഞങ്ങള്‍ ഓര്‍ക്കുന്നു. ഇന്ത്യ എപ്പോഴും അവരോട് നന്ദിയുള്ളവരായിരിക്കും.'- മോദി ട്വീറ്റ് ചെയ്തു.
ഭീകരാക്രമണത്തില്‍ ജീവന് ബലിയര്‍പ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്നേ ദിവസം 19 വര്‍ഷങ്ങള്‍ക്ക് അപ്പുറമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഭീകരര്‍ നിറയൊഴിച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് എട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. അഞ്ച് ഭീകരരെയും സുരക്ഷസേന വധിച്ചു.
പാക്കിസ്ഥാന്റെ പിന്‍ബലത്തോടെ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷേ മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞു. 2001 ഡിസംബര്‍ 13നാണ് പാര്‍ലമെന്റിന് നേരെ ഭീകരര്‍ നിറയൊഴിച്ചത്. രജ്യസഭയിലേയും ലോക്സഭയിലെയും നടത്തിപ്പ് ക്രമങ്ങള്‍ നിര്‍ത്തിവച്ച വേളയിലായിരുന്നു അക്രമണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)