
ന്യൂഡല്‍ഹി: രാജ്യമെമ്പാടുമുള്ള കർഷകരോട് ഡലഹിയിലേക്കെത്താൻ ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ഡൽഹി-ആഗ്ര ദേശിയപാതയും ഉപരോധിക്കും. ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങൾ ഉപരോധിക്കും.
പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം പതിനാലിന് സംസ്ഥാന അടിസ്ഥാനത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. ദർണ നടത്തും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തും.
കോർപറേറ്റുകൾക്കെതിരെയുള്ള സമരമായി ഇതിനെ മാറ്റുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാടുകൾ തുറന്നു കാട്ടും. ജിയോ സിം അടക്കം സേവനങ്ങൾ ബഹിഷ്ക്കരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. കോർപറേറ്റുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്ക്കരിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ തേടിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ബിജെപി ഓഫിസുകളും ഉപരോധിക്കും.
രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭം തുടരുകയാണ്. മോദി സർക്കാർ പാസാക്കിയ കർഷകദ്രോഹ നിയമങ്ങൾക്കെതിരെയാണ് ആയിരക്കണക്കിന് കർഷകർ സമരം നയിക്കുന്നത്. ഇതിനോടകം നിരവധി ചർച്ചകൾ നടത്തിയെങ്കിലും കർഷകർക്ക് അനുകൂലമായ ഒരു തീരുമാനത്തിലെത്താൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ചർച്ചകൾ ശരിയായ ദിശയിൽ നടത്താനും ഇന്ത്യയിലെ കർഷകർക്ക് ഭീഷണിയായ നിയമങ്ങൾ അടിയന്തരമായി പിൻവലിക്കാനും ആണ് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടത്. അത്തരം ഒരു തീരുമാനത്തിലൂടെ അല്ലാതെ ഇന്ത്യൻ കർഷകന്റെ ഇച്ഛാശക്തിയെ മറികടക്കാം എന്ന ധാരണ തെറ്റാണ്.
അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന കർഷകരോടൊപ്പം നിൽക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണ്. അന്നം തരുന്ന കർഷകരുടെ പ്രശ്നങ്ങൾ കണ്ണും ചെവിയും തുറന്നു കേൾക്കാൻ സർക്കാർ തയ്യാറാവണം. കർഷകരോട് ആലോചിക്കാതെയും, അവരുടെ വികാരം പരിഗണിക്കാതെയും ഇത്തരം ഒരു നിയമം പാസാക്കാൻ തീരുമാനിച്ച മോദി സർക്കാരിന്റെ തീരുമാനം ദൗർഭാഗ്യകരമാണ്. ഇതിനോടകം ആറു തവണ ചർച്ച നടത്തിയിട്ടും കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും അനുഭാവപൂർവം പരിഗണിക്കുന്നതിനും മോദി സർക്കാരിന് സാധിച്ചില്ല എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കര്‍ഷക വിരുദ്ധ നിയമം അടിയന്തരമായി പിൻവലിക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊള്ളേണ്ടത്. ഡൽഹിയിലെ കൊടും തണുപ്പിൽ കർഷകരുടെ സമരം തുടരാൻ നിര്‍ബന്ധിതരാക്കുന്നത് കടുത്ത നീതി നിഷേധമാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)