
പൂനെ: വാക്സിന് ഉപയോഗിച്ചത് കാരണം ഞരമ്പ് സംബന്ധമായ അസുഖബാധിതനായെന്ന് പറഞ്ഞ വൊളണ്ടിയര്ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പരീക്ഷണഘട്ടത്തിലെ വാക്സിന് ഉപയോഗശേഷം അസുഖമുണ്ടായെന്നാണ് ചെന്നൈ സ്വദേശിയായ നാല്പതുകാരന്റെ ആരോപണം. ഇതു തള്ളിയ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, തീര്‍ത്തും അസംബന്ധമായ കാര്യമാണ് വൊളണ്ടിയര്‍ ഉന്നയിച്ചതെന്ന് പ്രതികരിച്ചു.
വൊളണ്ടിയറുടെ ആരോഗ്യവും വാക്സിന് പരീക്ഷണവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കൊവിഡ് വാക്സിന് പരീക്ഷണത്തിനു മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. നേരത്തെ, ആരോപണമുന്നയിച്ച വൊളണ്ടിയര്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പരീക്ഷണം തുടങ്ങി പത്ത് ദിവസത്തിനു ശേഷം തനിക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടെന്നും ശബ്ദത്തോടും വെളിച്ചത്തോടും അസ്വസ്ഥത തോന്നിത്തുടങ്ങിയെന്നുമാണ് അദ്ദേഹത്തിന്റെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. സംസാരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)