
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ജൂലൈ സെപ്തംബര്‍ കാലയളവില്‍ 7.5 ശതമാനമായി കുറഞ്ഞു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മൊത്തത്തില്‍ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. ആദ്യപാദത്തില്‍ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിരുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും കഴിഞ്ഞ എട്ടുവര്ഷത്തിനിടയ്ക്കുള്ള ഏറ്റവും മോശം അവസ്ഥയിലാണ് സാമ്പത്തിക രംഗത്തിന്റെ പ്രകടനമെന്നും റിസര്‍വ് ബാങ്ക് തന്നെ വിലയിരുത്തിയിരുന്നു.
മിനിസ്ട്രി ഓഫ് സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ (മോപ്സി) പുറത്തുവിട്ട കണക്കുകള്‍ ഇന്ത്യ അതിജീവനത്തിന്റെയും തിരിച്ചുപിടിക്കലിന്റേയും പാതയിലാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന് ഗരിമ കപൂര്‍ വിലയിരുത്തി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് മാന്ദ്യത്തിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. കെട്ടിടനിര്‍മ്മാണ, വ്യവസായ, സേവന മേഖലകളെയാണ് ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചതെന്നാണ് മോപ്സി വിലയിരുത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)