
ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്കരണ നിയമത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെ, ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി.
സമരം ഉപേക്ഷിക്കണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു. ബുറാഡിയില്‍ എത്തുന്ന കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനായി എത്തുന്ന കര്‍ഷകര്‍ക്ക് വെള്ളവും, ശുചി മുറികളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തുടങ്ങിയ കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്.
ദില്ലി ഹരിയാന അതിര്‍ത്തിയായ സിംഗുവുല്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ രാവിലെ മുതല്‍ പലതവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കര്‍ഷകര്‍ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ക്ക് അരികിലേക്ക് ഇരച്ചുനീങ്ങി.
ബാരിക്കേഡുകളും കോണ്‍ക്രീറ്റ് പാളികളും തള്ളിമാറ്റി പൊലീസിന് നേരെ നീങ്ങിയതോടെ ഒരു മണിക്കൂറോളം ദില്ലി-ഹരിയാന അതിര്‍ത്തി യുദ്ധക്കളമായി. സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചതോടെ പൊലീസിന് കല്ലേറ് തുടങ്ങി. പൊലീസും കര്‍ഷകരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലായി.
മൂന്ന് മണിയോടെ സംഘര്‍ഷം അയഞ്ഞതോടെ അനുനയ നീക്കവുമായി പൊലീസ് എത്തി. കര്‍ഷകരെ ദില്ലിയിലേക്ക് കടത്തിവിടം പക്ഷെ സമരം പാര്‍ലമെന്റിന് പരിസരത്തോ, രാംലീല മൈതാനിയിലോ നടത്തുന്നതിന് പകരം വടക്കന്‍ ദില്ലിയിലെ ബുറാഡിയില്‍ നടത്തണമെന്ന് പൊലീസ് നിര്‍ദേശം മുന്നോട്ട്വെച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)