
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തുക.
സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനൊപ്പം, കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. സംഭരണം, വിതരണം, വാക്സിന് ചിലവ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. രാജ്യത്ത് അഞ്ച് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. നാലെണ്ണത്തിന്റെ അവസാന ഘട്ട പരീക്ഷണമാണ് നടക്കുന്നത്.
2021 ഓഗസ്റ്റിനുള്ളില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിന് നല്‍കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)