
ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവ് രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനഃരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനഃരാരംഭിക്കും.
ഡിസംബറിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക.
കൊവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂർവസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവിൽ പരിഹരിക്കപ്പെടുന്നത്.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണത്തിൽ റെയിൽവേ കഴിഞ്ഞ മാസം മാറ്റം കൊണ്ടുവന്നിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് വരെ ടിക്കറ്റ് റിസർവ് ചെയ്യാമെന്നതാണ് പുതിയ മാറ്റം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാർക്ക് ഉറപ്പാക്കാവുന്നതാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)