
ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി (86) അന്തരിച്ചു. കൊവിഡ് മാറിയതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് തരുണ്‍ ഗഗോയിയെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ഇന്ന് ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്‍കുബേഷന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 2001 മുതല്‍ 2016 വരെ മൂന്ന് തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബര്‍ 25ന് ഡിസ്ചാര്‍ജ് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)