
ന്യൂഡല്‍ഹി: വിവാദമായ പൊലീസ് നിയമ ഭേദഗതിക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേരള സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തി കൊണ്ടുവന്ന 118 എ വകുപ്പ് പുനഃപരിശോധിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനാല്‍ നേരത്തെ സുപ്രീം കോടതി ദുര്‍ബലപ്പെടുത്തിയ 118 ഡി, 66 എ വകുപ്പുകളേക്കാള്‍ മോശം പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതേസമയം, നിയമം ദുരുപയോഗം ചെയ്യില്ലെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കില്ലെന്നും പറഞ്ഞ് പിടിച്ചുനില്‍ക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ നീണ്ട വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
വ്യക്തികളെ അപമാനിച്ചുവെന്ന പരാതി ലഭിച്ചാല്‍ വാറന്റ് പോലും നല്‍കാതെ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അനുമതി നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി. മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് ഭേദഗതി. സൈബര്‍ ഇടങ്ങളിലെ അധിക്ഷേപം തടയാന്‍ എന്ന പേരിലാണ് നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്ഞാപനത്തില്‍ എല്ലാ തരം മാധ്യമങ്ങളെയും ഉള്‍പ്പെടുത്തുന്നുണ്ട്. ഇതിന്‍െറ മറവില്‍ മാധ്യമസ്വാതന്ത്ര്യത്തിന് തന്നെ കൂച്ചുവിലങ്ങിടാനാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭേദഗതിക്കെതിരെ നിയമജ്ഞരടക്കമുള്ളവര് രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)