
തൃശൂര്‍: സിപിഎം നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന പോലിസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ചുളള ആദ്യ പരാതിയുമായി മുസ്ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി പി എ ഫഹദ് റഹ്മാന്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അപമാനിച്ചു കൊണ്ട് ഫേസ്ബുക്കില്‍ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത എ കെ തിലകനെതിരേയാണ് കേരള പോലിസ് ആക്റ്റ് 118 എ അനുസരിച്ച് വലപ്പാട് പോലിസില്‍ പരാതി നല്‍കിയത്.
കമറുച്ചക്കും ഇബ്രാഹിം കുഞ്ഞിനും ഒരേ സെല്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാഡ് പി കെ ഫിറോസ് പിടിച്ചുനില്‍ക്കുന്ന ഒരു ചിത്രം വ്യാജമായി നിര്‍മിച്ചാണ് തിലകന് പോസ്റ്റ് ഇട്ടത്. ഇതിനെതിരേയാണ് പരാതി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)