
ബെയ്ജിങ്: ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനം അയക്കാനൊരുങ്ങി ചൈന. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചാന്ദ്ര ദൗത്യം.
ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേഷണ വാഹനം ചൊവ്വാഴ്ച പുറപ്പെടും. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (സി.എന്‍.എസ്.എ) തുടര്‍ച്ചയായ ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്.
ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് പദ്ധതിയുടെ ലക്ഷ്യം. ദൗത്യം വിജയകരമായാല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും.
ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ 1960-കളിലും 1970-കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)