
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരം മൂന്ന് മണിവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം. അതോടുകൂടി ഓരോ സീറ്റിലേക്കുമുള്ള മത്സരചിത്രം കൂടുതല്‍ വ്യക്തമാവും. അപരന്മാരുടെയും വിമതനാകമാരുടെയും തീരുമാനം ഇന്ന് നിര്‍ണായകമാവും.
പല സീറ്റുകളിലേക്കും മത്സരിക്കാന്‍ ആളെ കിട്ടാതിരുന്ന യുഡിഎഫിനും ബിജെപിക്കും സൂഷ്മപരിശോധനാ സമയത്ത് ചില പത്രികകള്‍ തള്ളിയതും തിരിച്ചടിയായിരുന്നു. ഇതോടെ പല സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
മത്സരിക്കുന്ന പലസീറ്റുകളിലും വിമതര്‍ ഉള്ള യുഡിഎഫിന് ഇന്നത്തെ ദിവസം നിര്‍ണായകമാണ്. വിമതരുമായി ഇന്ന് സംസാരിച്ച് സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നിലകൂടുതല്‍ പരുങ്ങലിലാകും
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)