
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനം ചേരില്ല. പകരം ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടക്കും. ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരണം. നേരത്തെ കൊവിഡ് വ്യാപനത്തിനിടയില്‍ മഴക്കാല സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശീതകാല സമ്മേളനം ഒഴിവാക്കുന്നത്.
പാര്‍ലമെന്റ് സമ്മേളന ചരിത്രത്തില്‍ ആദ്യമായല്ല ശീതകാല സമ്മേളനം മാറ്റിവെക്കുന്നത്. തലസ്ഥാനമായ ദില്ലിയില്‍ കഴിഞ്ഞ ഒരാഴ്ച കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)