
എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന പുതുക്കിയ ഓര്‍ഡിനന്‍സ് നിരുപാധികം പിന്‍വലിക്കണം എന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി നവംബര്‍ 29 വരെ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധവാരം ആചരിക്കുവാനും, കൂടാതെ ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ നീതി തേടി ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചു.
'രാഷ്ട്രീയ അതിപ്രസരവും പക്ഷപാതിത്വവും കൊടികുത്തിവാഴുന്ന കേരളാ പോലിസിന് സ്വമേധയാ കേസെടുക്കാന്‍ അനുമതി നല്കുന്ന നിയമം അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സൃഷ്ടിക്കും. ഭീകരനിയമങ്ങള്ക്കെതിരേ സിപിഎം ദേശീയ തലത്തില്‍ പ്രസംഗിക്കുമ്പോള്‍ ഏക കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് മാധ്യമ മാരണ നിയമവും.'- തിരുവനന്തപുരം ജില്ലാ ഘടകം അഭിപ്രായപ്പെട്ടു.
അഴിമതിയും സാമ്പത്തിക അച്ചടക്കമില്ലായ്മയും മൂലം ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ കൊവിഡ് പശ്ചാത്തലത്തിലെ സോഷ്യല്‍ മീഡിയാ പ്രചാരണത്തെ ഭയക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന പുതിയ നിയമം പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രചാരണ, പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അസ്സോസിയേഷന് അറിയിച്ചു.
അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡഗ്ലസ് വി, ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, ട്രഷറര്‍ ഷഹിനാസ് ഇസ്മായില്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)