
ന്യൂഡല്‍ഹി: തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ പത്തര മണിക്കൂര്‍ 12 മണിക്കൂറാക്കാനാണ് ആലോചന. തൊഴിലാളികളുടെ സുരക്ഷ ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുളള കരട് നിയമത്തിലാണ് പുതിയ നിര്ദേശങ്ങളുളളത്.
തൊഴില്‍ സമയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജോലിയെടുക്കുന്ന സമയം ഭക്ഷണ ഇടവേളകള്‍ എന്നിവയെല്ലാം കൂട്ടിയാണ്. അതേസമയം 48 മണിക്കൂറില്‍ കൂടുതല്‍ ആഴ്ചയില്‍ ഒരു തൊഴിലാളിയെ പോലും തൊഴിലെടുപ്പിക്കരുത്. തൊഴില്‍ സമയം, ഭക്ഷണ ഇടവേളകള്‍ എല്ലാം കൂട്ടി തൊഴിലെടുപ്പിക്കുന്ന സമയം 12 മണിക്കൂറില്‍ കൂടരുത്. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചായി ജോലിയെടുപ്പിക്കരുത്. അഞ്ച് മണിക്കൂര്‍ കഴിഞ്ഞല്‍ കുറഞ്ഞത് അര മണിക്കൂര്‍ വിശ്രമം അനുവദിക്കണം.
പുതിയ നിയമം തൊഴിലാളികളെ തൊഴില്‍ശാലകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കും. സാങ്കേതികമായി തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെങ്കിലും പണിശാലയില്‍ തുടരേണ്ട സമയം വര്‍ധിക്കുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)