
പാറ്റ്ന: ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ മൂന്നാം നാള് വിദ്യാഭ്യാസ മന്ത്രി രാജിവച്ചു. നിയമന അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രി മേവാലാല്‍ ചൗധരി ആണ് രാജിവച്ചത്.
താരാപുരില്‍ നിന്നുള്ള ജെഡിയു എംഎല്‍എയായ ഇദ്ദേഹം ഭഗല്‍പുര്‍ വൈസ് ചാന്‍സലര്‍ ആയിരിക്കെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സയന്റിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇദ്ദേഹത്തിനെതിരെ ക്രമിനല്‍ കേസ് എടുക്കുകയും ചെയ്തിരുന്നു.
നേരത്തെ പ്രതിപക്ഷത്തായിരുന്ന ബിജെപി ആക്ഷേപമുയര്‍ത്തിയതോടെ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡും ചെയ്തിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്നത്തെ ബിഹാര്‍ ഗവര്‍ണര്‍ ആയിരിക്കെ മേവാലാലിനെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2017 ല്‍ ചാര്‍ജ് ചെയ്ത കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
അഴിമതി ആരോപണം നേരിടുന്ന മേവാലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷമായ ആര്‍ജെഡി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിയു നേതാവ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.
ദേശീയ ഗാനത്തിന്റെ വരികള്‍ തെറ്റിച്ചു പാടിയെന്ന വിവാദത്തിലും അടുത്തിടെ അദ്ദേഹം പെട്ടിരുന്നു. 2019-ല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ച കേസിലും ചൗധരിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)